തദ്ദേശ തിരഞ്ഞെടുപ്പ്; കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം
പി പി ദിവ്യക്ക് സീറ്റില്ല, എസ്എഫ്‌ഐ മുന്‍ സംസ്ഥാന അധ്യക്ഷ കെ അനുശ്രീ പിണറായി ഡിവിഷനില്‍ മല്‍സരിക്കും
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം. എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പിണറായി ഡിവിഷനില്‍ മല്‍സരിക്കും. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ് അനുശ്രീ. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് 16 ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ പെരളശ്ശേരിയില്‍ നിന്നും ജനവിധി തേടും.
സിപിഎമ്മിന്റെ പതിനാറു സ്ഥാനാര്‍ത്ഥികളില്‍ പതിനഞ്ചു പേരും പുതുമുഖങ്ങളാണ്. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്ന പി പി ദിവ്യക്ക് ഇത്തവണ സീറ്റില്ല. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസ് നേരിടുകയാണ് പി പി ദിവ്യ.
എ വി ലേജു(കരിവെള്ളൂര്‍), രജനി രാജു(മാതമംഗലം), നവ്യ സുരേഷ്(പേരാവൂര്‍), ഷബ്‌ന(പാട്യം), പി പ്രസന്ന(പന്ന്യന്നൂര്‍), എ കെ ശോഭ(കതിരൂര്‍), അനുശ്രീ(പിണറായി), ബിനോയ് കുര്യന്‍(പെരളശേരി), ഒ സി ബിന്ദു(അഞ്ചരക്കണ്ടി), പി പി റെജിന്‍(കൂടാളി), കെ മോഹനന്‍(മയ്യില്‍), കെ വി ഷക്കീല്‍(അഴീക്കോട്), വി വി പവിത്രന്‍(കല്യാശേരി), എം വി ഷിമ(ചെറുകുന്ന്), പി രവീന്ദ്രന്‍(പരിയാരം), പി വി ജയശ്രീ ടീച്ചര്‍(കുഞ്ഞിമംഗലം) എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍.