തദ്ദേശ തിരഞ്ഞെടുപ്പ്; കൊല്ലം കോര്‍പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
യുവനിരയെ ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലം കോര്‍പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. യുവനിരയെ കൂടുതലായി ഉള്‍പ്പെടുത്തിയാണ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. 21 വയസുള്ള രണ്ടു വനിതകളടക്കം ഒന്‍പതു സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. നിയമ വിദ്യാര്‍ത്ഥികളായ ആര്‍ച്ച കെ എസ്, ജയലക്ഷ്മി എന്നിവരാണ് യുവ സ്ഥാനാര്‍ത്ഥികള്‍. ഇരുവരും കെഎസ്‌യു നേതാക്കളാണ്. ഇന്നത്തെ പ്രഖ്യാപനത്തോടെ കൊല്ലം കോര്‍പറേഷനില്‍ 22 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.