തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

Update: 2025-11-08 13:42 GMT

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിലെ കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി കോണ്‍ഗ്രസ്. ഏഴു സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ മല്‍സര രംഗത്തുണ്ട്. ആകെയുള്ള 28 ഡിവിഷനില്‍ 14 ഇടത്താണ് കോണ്‍ഗ്രസ് ജനവിധി തേടുന്നത്. എടച്ചേരി, കായക്കൊടി, മേപ്പയൂര്‍, ചാത്തമംഗലം, കക്കോടി, ബാലുശ്ശേരി, കാക്കൂര്‍ എന്നീ വാര്‍ഡുകളില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

ഡിസിസി ജനറല്‍ സെക്രട്ടറിമാരായ മുനീര്‍ എരവത്തും അബ്ദുറഹ്‌മാന്‍ എടക്കുനിയും ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മുനീര്‍ മേപ്പയൂര്‍ വാര്‍ഡിലും അബ്ദുറഹ്‌മാന്‍ ചാത്തമംഗലം വാര്‍ഡിലുമാണ് മല്‍സരിക്കുന്നത്. ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി എസ് അഭിലാഷ് ബാലുശ്ശേരി വാര്‍ഡിലും ജനവിധി തേടും.