ശബരിമല വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം, ജയിച്ചത് ബിജെപിയുടെ സിറ്റിങ് സീറ്റില്‍

Update: 2025-12-13 10:21 GMT

പത്തനംതിട്ട: പത്തനംതിട്ട റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ ശബരിമല വാര്‍ഡില്‍ എല്‍ഡിഎഫിന് ടോസിലൂടെ ജയം. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാര്‍ഡിലാണ് എല്‍ഡിഎഫ് അപ്രതീക്ഷിത വിജയം നേടിയത്. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും തുല്യ വോട്ട് ലഭിച്ചതോടെ ടോസ് ഇട്ടാണ് വിജയിയെ തെരഞ്ഞെടുത്തത്. സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പിഎസ് ഉത്തമനു കോണ്‍ഗ്രസിന്റെ അമ്പിളി സുജസിനും 268 വോട്ടുകള്‍ വീതമാണ് ലഭിച്ചത്.

ബിജെപിയുടെ സിറ്റിങ് വാര്‍ഡിലാണ് എല്‍ഡിഎഫിന്റെ വിജയം. സിറ്റിങ് വാര്‍ഡായ ശബരിമലയില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി സ്ഥാനാര്‍ഥി രാജേഷിന് 232 വോട്ടുകളാണ് നേടാനായത്.

Tags: