വി ഡി സതീശന്റെ വാര്‍ഡില്‍ ബിജെപിക്ക് ജയം

Update: 2025-12-13 07:27 GMT

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാര്‍ഡില്‍ ബിജെപിക്ക് ജയം. എറണാകുളം പറവൂര്‍ നഗരസഭ ഇരുപത്തിയൊന്നാം വാര്‍ഡില്‍ ബിജെപിയുടെ ആശാ മുരളിയാണ് വിജയിച്ചത്. ഇത് ബിജെപിയുടെ സിറ്റിങ് സീറ്റാണ്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാര്‍ഡിലും യുഡിഎഫിന് സീറ്റ് നഷ്ടമായി. എല്‍ഡിഎഫാണ് വിജയിച്ചത്. പള്ളിക്കല്‍ 18-ാം വാര്‍ഡില്‍ കാവ്യ വേണുവാണ് വിജയിച്ചത്.

Tags: