കൊച്ചി: കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി സി ഭാസ്‌കരന്‍ വിജയിച്ചു. ട്രോളുകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി മായ വിക്ക് തോല്‍വി. 'മായാവി' മല്‍സരിക്കുന്നു എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ മായ വൈറലായിരുന്നെങ്കിലും എടയാര്‍ വെസ്റ്റ് വാര്‍ഡിലെ ജനങ്ങള്‍ യുഡിഎഫിനെയാണ് തിരഞ്ഞെടുത്തത്. ടി വി ഷോയായ 'ഒരു ചിരി ഇരുചിരി ബംബര്‍ ചിരി' എന്ന പരിപാടിയിലൂടെയാണ് മായ ശ്രദ്ധേയയായത്.