വയനാട്: മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിത മേഖലകളായ ചൂരല്‍മല, ആട്ടമല, പുത്തുമല വാര്‍ഡുകളില്‍ എല്‍ഡിഎഫിന് വിജയം. മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല വാര്‍ഡില്‍ സിപിഎമ്മിലെ കെ കെ സഹദും അട്ടമലയില്‍ സിപിഐയിലെ ഷൈജ ബേബിയും പുത്തുമല വാര്‍ഡില്‍ സിപിഎം ചൂരല്‍മല ലോക്കല്‍ കമ്മിറ്റി അംഗം സീ സീനത്തും വിജയിച്ചു.