'ഛാവ' സിനിമയിലെ മുഗള്‍ നിധി തേടി അസിര്‍ഗഡ് കോട്ടയില്‍ ഖനനം നടത്തി ഗ്രാമീണര്‍(വീഡിയോ)

Update: 2025-03-08 14:07 GMT

ഭോപ്പാല്‍: മറാത്ത രാജാവായിരുന്ന ശിവാജിയുടെ കഥ ഹിന്ദുത്വ വീക്ഷണകോണില്‍ പറയുന്ന 'ഛാവ' സിനിമ കണ്ടവര്‍ മധ്യപ്രദേശിലെ ബര്‍ഹാന്‍പൂരിലെ അസിര്‍ഗഡ് കോട്ടയ്ക്ക് സമീപം ഖനനം നടത്തുന്നതായി റിപോര്‍ട്ട്. മുഗള്‍ ഭരണകാലത്തെ പ്രധാന നഗരങ്ങളിലൊന്നായിരുന്നു ബര്‍ഹാന്‍പൂര്‍. ഇവിടെയാണ് സ്വര്‍ണനാണയങ്ങളും വെള്ളി നാണയങ്ങളും നിര്‍മിച്ചിരുന്നത്. ബര്‍ഹാന്‍പൂര്‍ സ്വര്‍ണഖനിയാണെന്ന് ഛാവ സിനിമയില്‍ പരാമര്‍ശമുണ്ട്. ഇതോടെയാണ് നാട്ടുകാര്‍ ഖനനത്തിന് എത്തിയത്. ജെസിബികളും മെറ്റല്‍ ഡിറ്റക്ടറുകളും കൊണ്ടാണ് നിരവധി പേര്‍ ഖനനത്തിന് എത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെ അനധികൃത ഖനനത്തിനെതിരെ പോലിസ് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.ഛാവ സിനിമ ഇറങ്ങിയ ശേഷം വിവിധ പ്രദേശങ്ങളില്‍ മുസ്‌ലികള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ധിച്ചിട്ടുണ്ട്.