പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങി സന്യാസിയായി ജീവിതം, ഒടുക്കം പിടിയില്‍

Update: 2025-08-18 09:45 GMT

ആലത്തൂര്‍: പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ ശേഷം വേഷം മാറിനടന്ന പ്രതി പോലിസ് പിടിയില്‍. ചിറ്റിലഞ്ചേരി പാറക്കല്‍കാട് ശിവകുമാര്‍ (51) ആണ് പിടിയിലായത്. 2021ല്‍ കേസില്‍ ജാമ്യമെടുത്ത പ്രതി താടിയും മുടിയും വളര്‍ത്തി സന്യാസി വേഷത്തില്‍ കഴിയുകയായിരുന്നു.

തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളില്‍ താമസിച്ച് അവിടെ എത്തുന്ന ഭക്തര്‍ക്ക് അനുഗ്രഹം നല്‍കിവരികയായിരുന്നു ഇയാളുടെ പരിപാടി. ശിവകുമാര്‍, തമിഴ്‌നാട്ടിലുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഒടുവിലാണ് പ്രതിയെ പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നാണ് ആലത്തൂര്‍ പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.



Tags: