അമിതവേഗതയില്‍ ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
ആറുമാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്
പെരിന്തല്‍മണ്ണ: അമിതവേഗതയില്‍ ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. പാലക്കാട് കോങ്ങാട് സ്വദേശി വിനോദ് കുമാറിന്റെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ട്രാഫിക് പോലിസിന്റെ നിര്‍ദ്ദേശം മറികടന്ന് അമിതവേഗതയില്‍ കെഎസ്ആര്‍ടിസി ബസ് ഓടിച്ച സംഭവത്തിലാണ് നടപടി.
കഴിഞ്ഞമാസം 25ന് പെരിന്തല്‍മണ്ണ താഴെക്കോടാണ് സംഭവം. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്ന വിദ്യാര്‍ഥികള്‍ക്കു മുന്നിലൂടെ അമിതവേഗതയില്‍ ബസ് ഓടിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഈ സംഭവത്തിലാണ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തിരിക്കുന്നത്.