ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: എസ്‌ഐടി സത്യം പുറത്തുകൊണ്ടുവരുമെന്ന് യു ടി ഖാദര്‍
മംഗളൂരു: കര്‍ണാടകയിലെ ധര്‍മസ്ഥയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരെ ബലാല്‍സംഗം ചെയ്ത് കൊന്ന് മറവുചെയ്‌തെന്ന പരാതിയില്‍ പ്രത്യേക പോലിസ് സംഘം സത്യം പുറത്തുകൊണ്ടുവരുമെന്ന് സ്പീക്കര്‍ യു ടി ഖാദര്‍. ധര്‍മസ്ഥല ക്ഷേത്രത്തിന്റെ വിശുദ്ധിയെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ല. അന്വേഷണം പൂര്‍ത്തിയാവാതെ ഒരുതരത്തിലുള്ള പരാമര്‍ശങ്ങളും നടത്തില്ല. മംഗളൂരു വികസിക്കണമെങ്കില്‍ സാമുദായിക സൗഹാര്‍ദ്ദം അനിവാര്യമാണെന്നും യു ടി ഖാദര്‍ പറഞ്ഞു.