ഇസ്രായേലി ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കണമെന്ന് ലബ്‌നാന്‍ പ്രസിഡന്റ്

Update: 2025-10-30 16:21 GMT

ബെയ്‌റൂത്ത്: തെക്കന്‍ ലബ്‌നാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കണമെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കി ലബ്‌നാന്‍ പ്രസിഡന്റ് ജോസഫ് ഔന്‍. ബ്ലിദ മുന്‍സിപ്പാലിറ്റി പ്രദേശത്ത് ഇസ്രായേലി സൈന്യം നടത്തിയ ആക്രമണത്തില്‍ മുന്‍സിപ്പാലിറ്റി ജീവനക്കാരന്‍ ഇബ്രാഹിം സലാമേഹ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം. 2024 നവംബറില്‍ ഇസ്രായേലും ലബ്‌നാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിട്ടും ഇസ്രായേല്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ഇസ്രായേല്‍ ആക്രമണം തുടരുമ്പോള്‍ ആയുധം താഴെ വയ്ക്കാനാവില്ലെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലി ആക്രമണങ്ങളെ തടയാന്‍ ലബ്‌നാന്‍ സൈന്യത്തിന് കഴിയാത്തിടത്തോളം കാലം ആയുധം താഴെ വയ്ക്കില്ലെന്നാണ് ഹിസ്ബുല്ലയുടെ നിലപാട്.