ലബ്‌നാന്‍: ഇസ്രായേല്‍ നിരവധി തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ നടത്തിയെന്നും തെക്കന്‍ ഗ്രാമങ്ങള്‍ക്ക് നേരെ ആക്രമണങ്ങളും ഇടയ്ക്കിടെ വെടിവയ്പ്പുകളും ഉണ്ടായതായും ലെബനന്‍ സൈന്യം അറിയിച്ചു.
വീടുകളിലേക്ക് മടങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അപകടകരമായ പ്രദേശങ്ങള്‍ ഒഴിവാക്കണമെന്നും സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടു. വെടിനിര്‍ത്തലിനെത്തുടര്‍ന്ന്, ധാരാളം ആളുകള്‍ വീടുകളിലേക്ക് മടങ്ങുന്നുണ്ട്. പലയിടങ്ങളിലും ആഘോഷങ്ങള്‍ നടക്കുകയാണ്.