ലബ്‌നാന്‍: ലബ്‌നാന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് രണ്ട് വര്‍ഷത്തേക്ക് മാറ്റിവച്ചു. മെയില്‍ നടക്കാനിരുന്ന തിരഞ്ഞെടുപ്പാണ് മാറ്റിവച്ചത്. ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള യുദ്ധം കനത്ത സാഹചര്യത്തിലാണ് നീക്കം.
ഇന്ന് നടന്ന പാര്‍ലമെന്ററി യോഗത്തിലാണ് തീരുമനം. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ രണ്ട് വര്‍ഷത്തേക്ക് മാറ്റിവച്ചതായി പാര്‍ലമെന്റ് സ്പീക്കര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 76 നിയമസഭാ അംഗങ്ങള്‍ തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ 46 പേര്‍ തീരുമാനത്തെ എതിര്‍ത്തു. നാലു എംപിമാര്‍ വിട്ടുനിന്നു. ഹിസ്ബുല്ല പാര്‍ലമെന്ററി ബ്ലോക്ക് തലവന്‍ മുഹമ്മദ് റാദ് ഉള്‍പ്പെടെ നിരവധി നിയമസഭാംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.