ഹിസ്ബുല്ല ആയുധം താഴെ വയ്ക്കണമെന്ന നിര്‍ദേശത്തിനെതിരേ ജനകീയ പ്രതിഷേധം

Update: 2025-08-08 15:16 GMT

ബെയ്‌റൂത്ത്: ഹിസ്ബുല്ല ആയുധം താഴെ വയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരേ ലബ്‌നാനില്‍ ജനകീയ പ്രതിഷേധം. യുഎസ് സര്‍ക്കാരിന്റെ നിര്‍ദേശം അംഗീകരിച്ചാണ് ലബ്‌നാന്‍ സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍, വിവിധ നഗരങ്ങളില്‍ ജനങ്ങള്‍ സര്‍ക്കാരിനെതിരേ പ്രതിഷേധവുമായി തെരുവിലിറങ്ങി.

ബെയ്‌റൂത്ത്, തെക്കന്‍ ലബ്‌നാന്‍, ബെക്കാ പ്രവിശ്യ എന്നിവിടങ്ങളിലാണ് ഹിസ്ബുല്ലയുടെയും അമല്‍ പ്രസ്ഥാനത്തിന്റെയും ആഹ്വാനത്തെ തുടര്‍ന്ന് ശക്തമായ പ്രതിഷേധങ്ങള്‍ നടന്നത്. ഹിസ്ബുല്ലയുടെ ആയുധങ്ങള്‍ ഇല്ലെങ്കില്‍ തെക്കന്‍ ലബ്‌നാനിനെ ഇസ്രായേലി ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാനാവില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.