പുതിയ മാറ്റങ്ങളുമായി ലേണേഴ്‌സ് ടെസ്റ്റ്

Update: 2025-09-13 10:19 GMT

തിരുവനന്തപുരം: ഡ്രൈവിങ് ലേണേഴ്‌സ് ടെസ്റ്റില്‍ ഇനി മാറ്റം. നിലവിലെ 20 ചോദ്യങ്ങള്‍ക്ക് പകരം ഇനി 30 ചോദ്യങ്ങളായിരിക്കും. വിജയിക്കാന്‍ കുറഞ്ഞത് 18 ഉത്തരങ്ങള്‍ ശരിയാക്കണം. ഓരോ ചോദ്യത്തിനും 30 സെക്കന്‍ഡ് വീതം സമയം നല്‍കും. പുതിയ സമ്പ്രദായം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

റോഡ് നിയമങ്ങളെക്കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കാനാണ് കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. നേരത്തെ 20 ചോദ്യങ്ങളില്‍ 12 എണ്ണം ശരിയായാല്‍ ടെസ്റ്റ് വിജയിക്കാമായിരുന്നു. അന്നത്തെ രീതിയില്‍ ഓരോ ചോദ്യത്തിനും 15 സെക്കന്‍ഡ് വീതം സമയം മാത്രമേ ഉണ്ടായിരുന്നുള്ളു.

Tags: