'ലീഗ് മലപ്പുറം പാര്‍ട്ടി'; തന്നെ ലീഗുകാര്‍ മുസ് ലിം വിരോധിയാക്കുകയാണെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: എസ്എന്‍ഡിപി ഒരിക്കലും ഒരു ജാതിക്കും മതത്തിനും എതിരല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. എന്നെ മുസ് ലിം ലീഗുകാര്‍ വേട്ടയാടുകയാണ്. ഞങ്ങള്‍ മുസ് ലിംകള്‍ക്കൊപ്പമാണ്, എന്നിട്ടും എനിക്കെതിരേ പറയുന്നു. എന്നെ ലീഗുകാര്‍ മുസ് ലിം വിരോധിയാക്കിമാറ്റിയെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി ഒരു മതത്തിനും എതിരല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ജാനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് ലീഗുകാര്‍ എന്നും വെള്ളാപ്പള്ളി പറഞ്ഞു. ലീഗുകാര്‍ അവരുടെ മാന്‍പവറും മസില്‍ പവറും ഉപയോഗിച്ചാണ് എല്ലാത്തിനെതിനെയും തകര്‍ക്കുന്നത്. തന്നെ വര്‍ഗീയവാദിയാക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. ലീഗ് എന്നു പറഞ്ഞാല്‍ മലപ്പുറം പാര്‍ട്ടിയാണ്. ആ സമുദായത്തില്‍ എത്ര നല്ലവരുണ്ട്. എന്നാല്‍ ചിലര്‍ അങ്ങനെയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി പ്രസ്ഥാനത്തെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്നും ലീഗിന് പല മുഖമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.