പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ കോണ്‍ഗ്രസിന് അനുവദിച്ച ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റിയിലേക്ക് ലീഗ് കൗണ്‍സിലര്‍ക്ക് വിജയം
പരപ്പനങ്ങാടി: പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ കോണ്‍ഗ്രസിന് അനുവദിച്ച ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റിയിലേക്ക് ലീഗ് കൗണ്‍സിലര്‍ക്ക് വിജയം. കോണ്‍ഗ്രസ് ഔദ്യോഗികമായി ടി പി നാഫീസുവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ആ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് പരപ്പനങ്ങാടി മണ്ഡലം പ്രസിഡന്റും റൗള ചെയര്‍മാനുമായ വി പി ഖാദര്‍ സാഹിബിന്റെ മകനും കൗണ്‍സുലേറുമായ വി പി നൗഷാര്‍ബാന്‍ റിബലായി മല്‍സരിക്കുകയുണ്ടായി. തുടര്‍ന്ന് ലീഗും സ്ഥാനാര്‍ഥിയെ നിര്‍ത്തി. കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിയായ നഫീസു ലീഗ് സ്ഥാനാര്‍ഥിയോട് ഒരു വോട്ടിനു തോല്‍ക്കുകയായിരുന്നു. ലീഗ് സ്ഥാനാര്‍ഥി സി പി അഷ്റഫിന് നാലു വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നഫീസുവിന് മൂന്നു വോട്ടും ലഭിച്ചു. പരപ്പനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിന്റെ മകന്‍ വി പി നൗഷര്‍ബാന്‍ വെറും ഒരു വോട്ടു മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ് ഔദ്യഗിക സ്ഥാനാര്‍ഥി ടി പി നഫീസുവിന്റെ തോല്‍വി കോണ്‍ഗ്രസിലും റൗളലും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്.