എല്‍ഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

Update: 2025-11-13 10:19 GMT

തൃശൂര്‍: നഗരസഭയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു. ജനതാദള്‍ (എസ്) അംഗം ഷീബ ബാബു ആണ് ബിജെപിയില്‍ ചേര്‍ന്നത്. ഷീബ നിലവില്‍ സ്റ്റാന്‍ഡിങ് കമ്മറ്റി അംഗമാണ്. ഷീബ ബാബുവിനെ ബിജെപി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കൃഷ്ണപുരത്താകും ഷീബ മത്സരിക്കുക. ജനതാദള്‍ എസ് ദേശീയതലത്തില്‍ എന്‍ഡിഎയുടെ ഭാഗമാണെന്ന് ഷീബാ ബാബു പറഞ്ഞു. എന്‍ഡിഐക്കൊപ്പം നിന്നാല്‍ വിജയിക്കും എന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ഷീബ പറഞ്ഞു.