അങ്കണവാടി ജീവനക്കാരിക്ക് നേരെ അസഭ്യവര്‍ഷം നടത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Update: 2025-11-29 06:11 GMT

ഇടുക്കി: ഇടുക്കിയില്‍ അങ്കണവാടിയില്‍ അസഭ്യവര്‍ഷവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അങ്കണവാടി ജീവനക്കാരിക്ക് നേരെയാണ് ഇയാള്‍ അധിക്ഷേപം നടത്തിയത്. ഇടുക്കി വണ്ണപ്പുറം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ സ്ഥാനാര്‍ഥി ലിജോ ജോസഫാണ് ജീവനക്കാരി നബീസയെ അസഭ്യം പറഞ്ഞത്.

കുട്ടികള്‍ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു സംഭവം. ലിജോക്കെതിരെ അങ്കണവാടി ജീവനക്കാരി നസീബ പോലിസില്‍ പരാതി നല്‍കി. വിഷയം വലിയ രീതിയില്‍ മാനസിക പ്രയാസമുണ്ടാക്കിയെന്നും പരാതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Tags: