അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി
തിരുവനന്തപുരം: യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ തിങ്കളഴ്ച വിധി പറയും. മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.
ബെയ്‌ലിന് ജാമ്യം നല്‍കരുതെന്ന് ഇന്നലെ പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍ പെട്ടെന്നുള്ള പ്രകോപനത്തിലാണ് വിഷയം ഉണ്ടായതെന്നായിരുന്നു ബെയ്‌ലിന്‍ പറഞ്ഞിരുന്നത്. ഗൗരവമായ കുറ്റകൃത്യമാണ് ബെയ്‌ലിന്‍ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. വാദം കേട്ട ശേഷം കോടതി ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റുകയായിരുന്നു. ജാമ്യാപേക്ഷയില്‍ വിധിയുണ്ടാവുന്നതു വരെ ബെയ്‌ലിന്‍ ജയിലില്‍ തന്നെ തുടരും.