അരക്കിലോ കഞ്ചാവുമായി യുവ അഭിഭാഷകന്‍ പിടിയില്‍

Update: 2025-09-08 11:56 GMT

പുതുനഗരം(പാലക്കാട്): കാറില്‍ അരക്കിലോ കഞ്ചാവ് കടത്തുന്നതിനിടെ യുവ അഭിഭാഷകന്‍ പോലിസ് പിടിയില്‍. വടവന്നൂര്‍ ഊട്ടറ ശ്രീജിത്ത്(32)ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30യോടെ കൊടുവായൂര്‍ ഭാഗത്തു നിന്നും വന്ന ശ്രീജിത്തിനെ പുതുനഗരം കവലയില്‍ നിന്നാണ് പോലിസ് പിടികൂടിയത്.

കാര്‍ നിര്‍ത്താന്‍ പോലിസ് വശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. തുടര്‍ന്ന് പോലിസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പോലിസ് പരിശോധനയ്ക്കിടെ മുന്‍പും ശ്രീജിത് കാര്‍ വെട്ടിച്ചു കടന്നിട്ടുണ്ട്. ഇയാള്‍ പാലക്കാട് കോടതിയിലാണ് പ്രാക്ടീസ് ചെയ്യുന്നത്.

Tags: