കോഴിക്കോട്: ഗവണ്‍മെന്റ് ലോകോളജിലെ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയായ മൗസ (21) ആണ് മരിച്ചത്. കോവൂര്‍ ബൈപ്പാസില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിക്കുന്ന വിദ്യാര്‍ഥി മുറിയിലെത്തിയപ്പോളാണ് മൗസയെ മരിച്ചനിലയില്‍ കണ്ടത്. തൃശ്ശൂര്‍ സ്വദേശിയാണ് പെണ്‍കുട്ടി.