അന്തരിച്ച നടന്‍ ശ്രീനിവാസന്റെ ഭൗതികശരീരം എറണാകുളം ടൗണ്‍ ഹാളിലെത്തിച്ചു; പൊതുദര്‍ശനം തുടരുന്നു

Update: 2025-12-20 09:17 GMT

കൊച്ചി: അന്തരിച്ച നടന്‍ ശ്രീനിവാസന്റെ ഭൗതികശരീരം എറണാകുളം ടൗണ്‍ ഹാളിലെത്തിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആംബുലന്‍സില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം എത്തിച്ചത്. മൂന്നുമണിവരെയാണ് പൊതുദര്‍ശനം. സംസ്‌കാരം നാളെ രാവിലെ പത്തുമണിക്ക് നടക്കും.

ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം.

മമ്മൂട്ടിയും മോഹന്‍ലാലും സത്യന്‍അന്തിക്കാടും എറണാകുളം ടൗണ്‍ഹാളിലേക്ക് ശ്രീനിവാസന് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തി. ശ്രീനിവാസന്റെ വിയോഗം സിനിമാലോകത്ത് കനത്ത നഷ്ടമാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ശ്രീനിവാസനെ കാണാന്‍ പോകാറുണ്ടായിരുന്നുവെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഓര്‍മിക്കുന്നു.

Tags: