ഭാഷാ വിവാദം; ക്ഷമ ചോദിക്കാനില്ല, കര്‍ണാടകയില്‍ തല്‍ക്കാലം തഗ്ഗ് ലൈഫ് സിനിമ റിലീസ് ചെയ്യില്ല: കമല്‍ഹാസന്‍

Update: 2025-06-04 09:47 GMT
ഭാഷാ വിവാദം; ക്ഷമ ചോദിക്കാനില്ല, കര്‍ണാടകയില്‍ തല്‍ക്കാലം തഗ്ഗ് ലൈഫ് സിനിമ റിലീസ് ചെയ്യില്ല: കമല്‍ഹാസന്‍

ചെന്നൈ: തഗ്ഗ് ലൈഫ് വിവാദത്തില്‍ വിശദീകരണവുമായി കമല്‍ഹാസന്‍. കന്നഡ ഭാഷ തമിഴില്‍ നിന്നുണ്ടായതാണെന്ന പരാമര്‍ശത്തിനു പിന്നാലെ ഉണ്ടായ വിവാദത്തിലാണ് മാപ്പ് പറയാനില്ലെന്ന് കമല്‍ഹാസന്‍ ഹൈക്കോടതിയെ അറിയിച്ചത്. ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സുമായി ചര്‍ച്ച നടത്തുന്നതുവരേ തഗ്ഗ് ലൈഫ് എന്ന സിനിമ കര്‍ണാടകയില്‍ തല്‍ക്കാലം റിലീസ് ചെയ്യില്ലെന്നും അദ്ദേഹം അറിയിച്ചു. അഭിഭാഷകന്‍ ധ്യാന്‍ ചിന്നപ്പയാണ് കമല്‍ഹാസനു വേണ്ടി ഹാജരായത്

തമിഴില്‍ നിന്നാണ് കന്നഡ ഉത്ഭവിച്ചതെന്ന പരാമര്‍ശത്തിനു പിന്നാലെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. ഇതിനെതിരേയാണ് കമല്‍ഹാസന്‍ കോടതിയെ സമീപിച്ചത്. കന്നഡക്കാരുടെ വികാരത്തെ വ്രണപ്പടുത്തുന്ന തീതിയില്‍ സംസാരിച്ചതിന് വിഷയത്തില്‍ മാപ്പ് പറയണമെന്ന് കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഒരു പൗരന്റെയും വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയില്‍ പെരുമാറാന്‍ ആര്‍ക്കും അവകാശമില്ലെന്ന് നിരീക്ഷിച്ച കോടതി ഇത്തരമൊരു പ്രസ്താവന നടത്താന്‍ കമല്‍ ഹാസന്‍ ഒരു ഭാഷാശാസ്ത്രജ്ഞനാണോ എന്നും ചോദിച്ചിരുന്നു. കമല്‍ഹാസന്‍ മാപ്പു പറയുന്നതു വരെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സും അറിയിച്ചിരുന്നു.

Tags:    

Similar News