ജാവ ദ്വീപില്‍ മണ്ണിടിച്ചില്‍; രണ്ടു മരണം

Update: 2025-11-14 09:58 GMT

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടു പേര്‍ മരിച്ചു. 21 പേരെ കാണാതായെന്നാണ് റിപോര്‍ട്ടുകള്‍. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്തോനേഷ്യയിലെ സെന്‍ട്രല്‍ ജാവ പ്രവിശ്യയിലെ സിലകാപ്പ് ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലാണ് ശക്തമായ മഴയുണ്ടായത്. കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

വെള്ളി രാവിലെ മുതല്‍ സംയുക്ത സംഘം തിരച്ചില്‍ പുനരാരംഭിച്ചതായി ദേശീയ ദുരന്ത നിവാരണ ഏജന്‍സി വക്താവ് അബ്ദുള്‍ മുഹാരി പറഞ്ഞു. നവംബര്‍ ആദ്യം പാപ്പുവയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 15 പേര്‍ കൊല്ലപ്പെടുകയും എട്ട് പേരെ കാണാതാവുകയും ചെയ്തു. ജനുവരിയില്‍ സെന്‍ട്രല്‍ ജാവ പ്രവിശ്യയില്‍ പേമാരിയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 20 പേരാണ് മരിച്ചത്.

Tags: