ഇടുക്കിയില്‍ സംരക്ഷണഭിത്തി കെട്ടുന്നതിനിടെ മണ്ണിടിച്ചില്‍; രണ്ട് മരണം

Update: 2025-09-17 12:38 GMT

ഇടുക്കി: ചിത്തിരപുരത്ത് റിസോര്‍ട്ടിന് സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. നിര്‍മ്മാണപ്രവൃത്തികള്‍ക്കിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ആനച്ചാല്‍ ശങ്കുപ്പടി സ്വദേശി രാജീവന്‍, ബൈസണ്‍വാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരമാണ് അപകടം. ഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞുവീണ് ഒരു മണിക്കൂറോളം ഇവര്‍ മണ്ണിനടിയില്‍ പെട്ടതായാണ് വിവരം. മൂന്നാറില്‍ നിന്നും അടിമാലിയില്‍ നിന്നും അഗ്‌നിരക്ഷാ സേന എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.