താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍; കാര്യങ്ങളില്‍ ഏകോപനമുണ്ടായില്ലെന്ന് ടി സിദ്ദീഖ് എംഎല്‍എ

Update: 2025-08-28 11:14 GMT

താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍ സംബന്ധിച്ച കാര്യങ്ങളില്‍ കൃത്യമായ ഏകോപനമുണ്ടായില്ലെന്ന് ടി സിദ്ദീഖ് എംഎല്‍എ. മൂന്നു ദിവസമായിട്ടും ഒരു പരിഹാരവും ഉണ്ടായിട്ടില്ല. കോഴിക്കോട് കലക്ടടര്‍ ഇതുവരെ സ്ഥലം സന്ദര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോടിന്റെ ഒരു ഭാഗമാണ് ഇതെന്നും ആരും ഇവിടേക്ക് വരുന്നില്ലെന്നും ഇതൊന്നും അധികാരികള്‍ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ താമരശ്ശേരി ചുരത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആളുകളെ മുഴുവനായും മാറ്റിയിട്ടുണ്ട്. മഴ ശക്തമാകുന്നതിനേ തുടര്‍ന്ന് റോഡില്‍ കല്ലും മണ്ണും പതിക്കുകയാണ്. ഇന്നാണ് ചുരത്തില്‍ ഇടിവു സംഭവിച്ച ഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞത്. ഇത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.

Tags: