കോഴിക്കോട്: താമരശ്ശേരി ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപം മണ്ണിടിച്ചിൽ . നേരത്തെ മണ്ണും പാറയും ഇടിഞ്ഞു വീണ സ്ഥലത്താണ് വീണ്ടും പാറക്കല്ലുകൾ താഴെക്ക് പതിച്ചത്. മണ്ണ് നീക്കം ചെയ്യാനായി രക്ഷാപ്രവർത്തകർ സജ്ജമാണ്.
ഇതുവരെയായും ചുരത്തിലെ മണ്ണിടിഞ്ഞത് നീക്കം ചെയ്യാനായിട്ടില്ല. അതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നേരിയ രീതിയിൽ മഴ പെയ്യുന്നതും ആശങ്കയുണർക്കുന്നുണ്ട്. നിലവിൽ ഇവിടേക്കുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു.