ദ്വീപുകള്‍ക്കിടയിലെ യാത്രക്ക് പുതിയ വഴിത്തിരിവ്; ലക്ഷദ്വീപില്‍ സീപ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നു

Update: 2026-04-12 11:04 GMT

കവരത്തി: ദ്വീപുകള്‍ക്കിടയിലെ യാത്രാസൗകര്യം ശക്തിപ്പെടുത്തുന്നതിനായി സീപ്ലെയിന്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങി ലക്ഷദ്വീപ്. കല്‍പ്പേനി, കവരത്തി, അഗത്തി, കില്‍ത്താന്‍, കടമം എന്നിവിടങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് ഒരുക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സീപ്ലെയിന്‍ ടിക്കറ്റിങ് ഏജന്‍സിയായി ലക്ഷദ്വീപ് ആസ്ഥാനമായ ലാന്‍ഡിയാഗോ കമ്പനിക്ക് അംഗീകാരം ലഭിച്ചു. സ്‌കൈഹോപ്പ് കമ്പനി സാമൂഹ്യമാധ്യമങ്ങളിലൂടെ ഇതു സ്ഥിരീകരിച്ചിട്ടുണ്ട്.

ദ്വീപുകള്‍ക്കിടയിലെ യാത്രാസൗകര്യങ്ങളുടെ കുറവ് ടൂറിസം വികസനത്തിന് വലിയ വെല്ലുവിളിയായിരുന്ന സാഹചര്യത്തില്‍, സീപ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് മേഖലയിലെ വളര്‍ച്ചയ്ക്ക് ഗണ്യമായ പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷ.

Tags: