
കൊച്ചി: ലക്ഷദ്വീപിലെ സ്‌കൂളുകളിലെ ഭാഷാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് എന്‍എസ്‌യുഐ ലക്ഷദ്വീപ് ഘടകം അധ്യക്ഷന്‍ നല്‍കിയ ഹരജിയിലാണ് നടപടി. കേസ് ഇനി ജൂണ്‍ ഒമ്പതിനാണ് വീണ്ടും പരിഗണിക്കുക.
ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പ്രകാരം കേരള സിലബസിലും സിബിഎസ്ഇയിലും മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ മാത്രമാകും പഠിപ്പിക്കാനാവുക ഇത് മഹല്‍ അടക്കമുള്ള തദ്ദേശീയ ഭാഷകളെ ബാധിക്കും. പുതിയ ഉത്തരവ് പ്രകാരം കഴിഞ്ഞ വര്‍ഷം വരെ അറബ് പഠിച്ച കുട്ടികള്‍ ഈ വര്‍ഷം മുതല്‍ ഹിന്ദിയാണ് പഠിക്കേണ്ടി വരുക.