ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ഭാര്യ ലൈല കബീര്‍ അന്തരിച്ചു

Update: 2025-05-16 05:02 GMT

ന്യൂഡല്‍ഹി: മുന്‍ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ഭാര്യ ലൈല കബീര്‍(85) അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ഗ്രീന്‍ പാര്‍ക്ക് ശ്മശാനത്തില്‍ നടക്കും. ബംഗാളി കവിയും ജവഹര്‍ലാല്‍ നെഹ്‌റു മന്ത്രി സഭയിലെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ഹുമയൂണ്‍ കബീറിന്റെ മകളാണ് ലൈല. ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ നിന്ന് പഠിച്ചിറങ്ങിയ ലൈല നഴ്‌സിങ് മേഖലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ബംഗ്ലാദേശ് യുദ്ധകാലത്ത് റെഡ്‌ക്രോസ് വൊളന്റിയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉള്‍പ്പടെ നിരവധി സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥയ്‌ക്കെതിരെ നിലകൊണ്ട ലൈല ഒളിവില്‍ പോവുകയും പ്രചരാണം നടത്തുകയും ചെയ്തിരുന്നു.