ലഹരി മാഫിയയെ പൂട്ടിയ പോലിസ് ഉദ്യോഗസ്ഥരെ ആദരിച്ചു

Update: 2025-04-12 01:39 GMT

അരീക്കോട്: ലഹരികടത്ത് സംഘത്തെ പിടികൂടാന്‍ നേതൃത്വം നല്‍കിയ അരിക്കോട് പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ വി സിജിത്തിനെയും സഹപ്രവര്‍ത്തകരെയും മൊബൈല്‍ ഫോണ്‍ റീട്ടയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള അരീക്കോട് യൂണിറ്റ് ഭാരവാഹികള്‍ ആദരിച്ചു. എംഡിഎംഎ കടത്ത് സംഘത്തിലെ പ്രധാനിയായ ഉഗാണ്ട സ്വദേശിനി നാകുബുറെ ടിയോപിസ്റ്റയെയും അറബി അസിസ് എന്ന അസീസിനെയും ഷമീര്‍ ബാബുവിനെയും നേരത്തെ അരീക്കോട് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അസോസിയേഷന്‍ അരീക്കോട് യൂണിറ്റ് പ്രസിഡന്റ് അക്‌നസ് ആമയൂര്‍, ജനറല്‍ സെക്രട്ടറി നാണി മൈത്ര, ട്രഷറര്‍ ദിലീപ് തിരുത്തിയില്‍,നൗഷാദ് ടോപിക്, അസ്‌ലം, നിസാം, നിഷാദ്, ഷിജു, മാനുപ്പ, കെ സി റാഫി, ഷിബിന്‍ ലാല്‍ പങ്കെടുത്തു.