ഇസ്രായേലി സൈന്യത്തിന്റെ നിരീക്ഷണ കേന്ദ്രം തകര്‍ത്തെന്ന് റാമല്ല ബറ്റാലിയന്‍

Update: 2025-09-24 17:13 GMT

റാമല്ല: വെസ്റ്റ്ബാങ്കിലെ ഇസ്രായേലി സൈന്യത്തിന്റെ നിരീക്ഷണ കേന്ദ്രം തകര്‍ത്തെന്ന് അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സിന്റെ റാമല്ല ബറ്റാലിയന്‍ പ്രസ്താവനയില്‍ അറിയിച്ചു. സതാഹ് മര്‍ഹബ പ്രദേശത്താണ് സംഭവം. യന്ത്രത്തോക്കുകളും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം. നിരവധി ഇസ്രായേലി സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ്ബാങ്കില്‍ ജൂതകുടിയേറ്റം വ്യാപകമാക്കുന്നതിനെ തുടര്‍ന്ന് കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും ബറ്റാലിയന്‍ അറിയിച്ചു.