കുര്‍ണൂല്‍ അപകടം: മദ്യപിച്ച ബൈക്ക് യാത്രക്കാരനാണ് കാരണമെന്ന് ഫോറന്‍സിക് റിപോര്‍ട്ട്

Update: 2025-10-26 06:33 GMT

അമരാവതി: 20 പേര്‍ മരിച്ച കുര്‍ണൂല്‍ ബസ് അപകടത്തിന് കാരണം മദ്യപിച്ച ബൈക്ക് യാത്രക്കാരനെന്ന് ഫോറന്‍സിക് റിപോര്‍ട്ട്. മദ്യപിച്ച് ബൈക്കോടിച്ച് അപകടമുണ്ടാക്കിയ ബി ശിവശങ്കറും ദുരന്തത്തില്‍ മരിച്ചിരുന്നു. മദ്യപിച്ച് മദോന്‍മത്തനായിരുന്ന ശിവശങ്കര്‍ ഓടിച്ചിരുന്ന ബൈക്കിന് ഹെഡ്‌ലൈറ്റുമുണ്ടായിരുന്നില്ല. റോഡില്‍ വീണുകിടന്ന ബൈക്കില്‍ ബസ് ഇടിക്കുകയും തീപിടുത്തമുണ്ടാവുകയും ബസിലെ 19 യാത്രക്കാര്‍ മരിക്കുകയുമായിരുന്നു. അപകടം നടന്ന ചിന്നതെക്കൂര്‍ പ്രദേശത്ത് നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ശിവശങ്കറിന്റെ വീട്. അപകടത്തിന് തൊട്ടുമുമ്പ് ശിവശങ്കര്‍ പെട്രോള്‍ പമ്പില്‍ കയറി പെട്രോള്‍ അടിച്ചിരുന്നു. അതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ഇയാള്‍ പമ്പില്‍ നിന്നും പുറത്തുപോയ ശേഷമാണ് അപകടമുണ്ടായത്.