കുമ്പളം കായലില്‍ വള്ളം മറിഞ്ഞു: ഒരാളെ കാണാതായി

Update: 2025-05-29 15:43 GMT

കൊച്ചി: കുമ്പളം നോര്‍ത്ത് ഓളി ഊന്നിപ്പാടില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. പറവൂര്‍ കെടാമംഗലം മുളവുണ്ണിരാമ്പറമ്പില്‍ രാധാകൃഷ്ണനെയാണ് (62) കാണാതായത്. കൂടെയുണ്ടായിരുന്ന കെടാമംഗലം വടക്കുപുറം സുരേഷ് രക്ഷപ്പെട്ടു. മീന്‍പിടിക്കുന്നതിനിടെ വൈകുന്നേരം ആറുമണിയോടെ പെട്ടെന്നുണ്ടായ കാറ്റില്‍ വള്ളം മറിയുകയായിരുന്നു. ഊന്നിക്കുറ്റിയില്‍ ഇരുവരും പിടിച്ചുകിടന്നെങ്കിലും രാധാകൃഷ്ണന്റെ പിടിവിട്ടുപോവുകയായിരുന്നു.