കര്‍ണാടകയില്‍ കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ മലയാളി അറസ്റ്റില്‍

Update: 2025-03-28 17:47 GMT

PHOTO: ഗിരീഷ്, നാഗി, കാവേരി

കല്‍പ്പറ്റ: കര്‍ണാടകയിലെ കുടകില്‍ കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. വയനാട് തിരുനെല്ലി സ്വദേശിയായ ഗീരിഷാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ ഭാര്യ മാഗി (30), മകള്‍ കാവേരി (5), ഭാര്യപിതാവ് കരിയ(75), മാതാവ് ഗൗരി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. വയനാട് തലപ്പുഴയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടി. കുടകിലെ പൊന്നമ്പേട്ടിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. അന്വേഷണത്തില്‍ പ്രതി തലപ്പുഴയില്‍ ഒളിവില്‍ കഴിയുകയാണെന്ന് വ്യക്തമായതോടെ പൊന്നമ്പേട്ട് പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.