ഇടുക്കിയില്‍ വാറ്റു ചാരായവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍
കൊട്ടാരക്കര സ്വദേശി ഷിജിയാണ് പിടിയിലായത്
ഇടുക്കി: ഇടുക്കിയില്‍ വാറ്റുചാരായവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍. കൊല്ലം കൊട്ടാരക്കര ചാമവിളയില്‍ ഷിജിയെ(51)യാണ് അടിമാലി നാര്‍ക്കോട്ടിക്ക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ബിജു മാത്യുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ അടിമാലി ബസ് സ്റ്റാന്‍ഡില്‍നിന്ന് പിടികൂടിയത്. അടിമാലിയില്‍ വെച്ചാണ് സംഭവം. ഡ്യൂട്ടിയില്‍ പ്രവേശിക്കാനായി മൂന്നാറിലേക്ക് പോകുകയായിരുന്നു. ഇയാളില്‍നിന്ന് ഒന്നര ലിറ്റര്‍ ചാരായമാണ് പിടികൂടിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. പിടിയിലായ ഷിജു മൂന്നാര്‍ ഡിപ്പോയിലെ കണ്ടക്ടറാണ്. നാട്ടില്‍ പോയി തിരികെ ഡ്യൂട്ടിയില്‍ കയറാന്‍ മൂന്നാര്‍ ഡിപ്പോയിലേക്ക് പോകുംവഴിയാണ് ഇയാളെ പിടികൂടിയത്. അടിമാലി സ്റ്റാന്‍ഡിലെ കെഎസ്ആര്‍ടിസി എന്‍ക്വയറി കൗണ്ടറിന്റെ മുന്‍പില്‍ നില്‍ക്കുകയായിരുന്ന ഷിജുവിനെ സംഘം പിടികൂടി പരിശോധിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാറ്റുചാരായം നാട്ടില്‍നിന്ന് ലഭിച്ചതാണെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഷിബു ഡ്യൂട്ടിയിലായിരുന്നില്ല. നാര്‍ക്കോട്ടിക് സംഘം പ്രതിയെ എക്സൈസ് റേഞ്ച് ഓഫീസില്‍ കൈമാറി. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി.