കെഎസ്ആര്‍ടിസി ബസില്‍ കുപ്പിവെള്ളം കൂട്ടിയിട്ടതിന് ഡ്രൈവര്‍ക്ക് സ്ഥലം മാറ്റം
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ വാഹനം തടഞ്ഞ് ശകാരിച്ചതിനു പിന്നാലെയാണ് നടപടി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ കുപ്പിവെള്ളം കൂട്ടിയിട്ടതിന് ഡ്രൈവര്‍ക്കെതിരെ നടപടി. പൊന്‍കുന്നം യൂനിറ്റിലെ ഡ്രൈവര്‍ സജീവ് കെ എസിനെ തൃശൂര്‍ യൂനിറ്റിലേക്ക് സ്ഥലം സ്ഥലംമാറ്റി. കുപ്പിവെള്ളം കൂട്ടിയിട്ടതിന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ വാഹനം തടഞ്ഞ് ശകാരിച്ചതിനു പിന്നാലെയാണ് നടപടി.
രണ്ടുദിവസം മുന്‍പാണ് കോട്ടയം-തിരുവന്തപുരം സൂപ്പര്‍ഫാസ്റ്റ് ബസ് ആയൂരില്‍ വെച്ച് മന്ത്രി തടയുന്നത്. ബസിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി ബസ് തടഞ്ഞത്. തുടര്‍ന്ന് ഡ്രൈവറെയും കണ്ടക്ടറെയും ശകാരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മന്ത്രിയെ വിമര്‍ശിച്ച് യൂനിയന്‍ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
വാഹനത്തില്‍ മാലിന്യം നിക്ഷേപിക്കരുതെന്നും വൃത്തിയായി സൂക്ഷിക്കണമെന്നും കര്‍ശന നിര്‍ദേശമുള്ളതാണ്. ഇത് പാലിക്കാത്ത ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരേ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. പൊതുഗതാഗത സംവിധാനമാണെന്നും ബസുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ജീവനക്കാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു.