തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിലേക്ക് ക്രെയിന്‍ ഇടിച്ചുകയറി അപകടം. മംഗലാപുരത്താണ് അപകടം. ഇന്ന് ഉച്ചയ്ക്ക് 12.15നാണ് സര്‍വീസ് റോഡില്‍ നിന്നും വന്ന ക്രെയിന്‍ കെഎസ്ആര്‍ടിസി ബസ്സിലേക്ക് ഇടിച്ചു കയറിയത്. ബസ്സിന്റെ മുന്‍ഭാഗത്തേക്കാണ് ക്രെയിന്‍ ഇടിച്ചുകയറിയത്.
ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍ ബസ്സിന്റെ ഇരുവശങ്ങളിലും കേടുപാടുണ്ടായി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.