കെഎസ്ആര്‍ടിസി ബസ് വഴിയോര വിശ്രമ കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി

Update: 2025-03-25 13:28 GMT

തിരുവനന്തപുരം: െ്രെഡവര്‍ക്ക് ബിപി കൂടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് വഴിയോര വിശ്രമ കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി. ഇന്ന് ഉച്ചയ്ക്കുണ്ടായ അപകടത്തില്‍ നാലു ടൂവീലറുകള്‍ തകര്‍ന്നു.തിരുവനന്തപുരത്ത് നിന്നും വിതുര ഭാഗത്തേക്ക് പോയ ബസാണ് ഇലക്ട്രിക് പോസ്റ്റും ടൂവീലറുകളും ഇടിച്ചു തകര്‍ത്തത്. െ്രെഡവറെ നെടുമങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.