എച്ച്എംടിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

Update: 2025-12-23 16:39 GMT

കൊച്ചി: കൊച്ചിയിലെ പൊതുമേഖല സ്ഥാപനമായ എച്ച്എംടിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. വന്‍ തുക കുടിശ്ശിക വരുത്തിയതോടെയാണ് കടുത്ത തീരുമാനവുമായി കെഎസ്ഇബി മുന്നോട്ടു പോയത്. കമ്പനി 30 കോടി രൂപ കുടിശ്ശിക വരുത്തിയതിനാലാണ് കെഎസ്ഇബിയുടെ നടപടി. ഈ തുകയ്ക്കു പകരമായി അഞ്ച് ഏക്കര്‍ ഭൂമി പകരമായി നല്‍കാമെന്ന് എംഎച്ച്ടി വാഗ്ദാനം നല്‍കിയെങ്കിലും അത് നടപ്പിലായിരുന്നില്ല. ഇതോടെയാണ് കെഎസ്ഇബിയുടെ തീരുമാനം. നിലവില്‍ യന്ത്രസാമഗ്രികളുടെ ഭാഗികമായ നിര്‍മ്മാണം മാത്രമാണ് കമ്പനിയില്‍ നടക്കുന്നത്. കമ്പനിയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരേ യൂണിയനുകള്‍ രംഗത്തെത്തി.

Tags: