കെഎസ്ഇബി ഉദ്യോഗസ്ഥന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

Update: 2025-10-25 14:02 GMT

കൂത്തുപറമ്പ്: കെഎസ്ഇബി ഉദ്യോഗസ്ഥന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കണ്ണൂര്‍ കാടാച്ചിറ സെക്ഷനിലെ സീനിയര്‍ സൂപ്രണ്ട് എരുവട്ടി പാനുണ്ട സ്വദേശി കെ എം ഹരീന്ദ്രന്റെ (56) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നു രാവിലെ ഏഴരയോടെ മമ്പറം പഴയ പാലത്തില്‍ നിന്ന് ഹരീന്ദ്രന്‍ പുഴയില്‍ ചാടിയെന്നാണ് പറയപ്പെടുന്നത്. ഇതുകണ്ട സമീപത്തുണ്ടായിരുന്നവര്‍ പോലിസിലും അഗ്‌നിരക്ഷാ സേനയിലും വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഹരീന്ദ്രന്റെ കാര്‍ പഴയ പാലത്തിനു സമീപം നിര്‍ത്തിയിട്ടിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ വാഹനത്തിലുണ്ട്. ചെരുപ്പ് പാലത്തില്‍ അഴിച്ചു വെച്ചിരുന്നു. ഇന്നലെ അര്‍ധരാത്രിയിലാണ് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് പിണറായി പോലിസ് അറിയിച്ചു.