കോഴിക്കോട്ട് പള്ളിക്ക് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം; ഒരാൾ താഴേക്ക് ചാടുന്നതു കണ്ടെന്ന് നാട്ടുകാർ
കോഴിക്കോട്: കോഴിക്കോട് സെന്റ് പാട്രിക് പള്ളിക്ക് സമീപം വൻ തീപിടുത്തം. ഇന്നു പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടം പൂർണമായും കത്തിനശിച്ചു. സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് ചാടുന്നത് കണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഒരാൾ താഴെക്ക് ചാടുന്നത് കണ്ടത് എന്നാണ് വിവരം.
സെന്റ് പാട്രിക് പള്ളിക്ക് പുറകിലുള്ള പഴയ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. മതബോധന ക്ലാസുകൾ ഇവിടെയാണ് നടന്നിരുന്നത്. ധാരാളം പുസ്തകങ്ങളും ഉണ്ടായിരുന്നു. . ഫയർഫോഴ്സ് എത്തി തീയണച്ചു. തീപിടിത്തത്തിൽ എന്തെങ്കിലും ദുരൂഹത ഉണ്ടോ എന്ന് സംശയിക്കുന്നു. പോലിസ് അന്വേഷണം തുടങ്ങി.