കോഴിക്കോട്: കോഴിക്കോട് ഉള്ള്യാരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. പുത്തഞ്ചേരി സ്വദേശി ശ്രീധരനാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് ശ്രീധരന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വീടിനു സമീപത്തു നിന്നു തന്നെയാണ് ശ്രീധരന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.