കോഴിക്കോട്: ആറുവര്‍ഷം മുമ്പ് കാണാതായ കോഴിക്കോട് വെസ്റ്റ്ഹില്‍ ചുങ്കം സ്വദേശി വിജിലിന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് റിപോര്‍ട്ട്. മൃതദേഹം സരോവരത്ത ചതുപ്പില്‍ കെട്ടിത്താഴ്ത്തി എന്ന സുഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാന്തത്ില്‍ നടത്തിുയ തിരച്ചിലിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. സ്ഥലത്ത് ഇപ്പോഴും പരിശോധന തുടരുകയാണ്. പ്രൊക്ലെയ്‌നര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അസ്ഥി കണ്ടെത്തിയത്.
രണ്ട് ഹിറ്റാച്ചി ഉപയോഗിച്ച് 10 മീറ്റര്‍ നീളവും മൂന്നര മീറ്റര്‍ ആഴവുമുള്ള ചതുപ്പില്‍ പരിശോദധന നടത്തിയിരുന്നു. കഡാവര്‍ നായകളെ ഉപയോഗിച്ചും തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വീണ്ടും നടത്തിയ തിരച്ചിലില്‍ ഒരു ഷൂ, ഒരു തലയോട്ടി പോലുള്ള ഭാഗം എന്നിവ കിട്ടിയെങ്കിലും പരിശോധനയില്‍ ഷൂ വിജിലിന്റേതല്ലെന്നു വ്യക്തമായി.
എന്നാല്‍ തുടര്‍ന്നും ഇന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
2019 മാര്‍ച്ച് 24നാണ് വിജിലിനെ കാണാതായത്.പിതാവ് വിജയനാണ് മിസ്സിംങ്് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലിസ് അന്വേഷണത്തില്‍ ലഭിച്ച ചില നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തുവന്നത്.അമിത ലഹരി ഉപയോഗത്തെ തുടര്‍ന്ന് മരിച്ച വിജിലിന്റെ മൃതദേഹം സുഹൃത്തുക്കളായ നിഖിലും ദീപേഷും രഞ്ജിത്തും ചെളിയില്‍ താഴ്ത്തുകയായിരുന്നുവെന്നാണ് വിവരം.
