കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രി കെട്ടിടം അപകട ഭീഷണിയിൽ

Update: 2025-07-05 05:29 GMT

കോഴിക്കോട്: കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രി കെട്ടിടം അപകട ഭീഷണിയിലെന്ന് റിപോർട്ട്. ചുറ്റുമതിൽ ഇടിഞ്ഞു വീണതാണ് അപകട ഭീഷണിയുയർത്തുന്നത്. സമീപം സ്ഥിതി ചെയ്യുന്ന കാൻ്റീനും അപകട ഭീഷണിയിൽ തന്നെയാണ്.

തൊട്ടപ്പുറത്തെ ഭൂമിയിൽ നിന്നു സ്വകാര്യ വ്യക്തി മണ്ണെടുത്തതോടെയാണ് ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണത്. നിലവിൽ മതിലിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന പേ വാർഡിലെ രോഗികളെ മറ്റു വാർഡുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

Tags: