അമീബിക് മസ്തിഷ്ക ജ്വരം; മൂന്നു മാസം പ്രായമുള്ള കുഞ്ഞിൻ്റെ നില ഗുരുതരമായി തുടരുന്നു.
കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിൽസയിൽ കഴിയുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. രണ്ടാഴ്ചയിലേറെയായി കുഞ്ഞ് വെന്റിലേറ്ററിലാണ്.
ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിൽസ തേടിയ ശേഷമാണ് കുഞ്ഞിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ചികിൽസയിലിരിക്കെ കുഞ്ഞിന്റെ നില ഗുരുതരമാവുകയായിരുന്നു.
ഇടക്കിടക്ക് രോഗ ബാധ റിപോർട്ടു ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.