ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ റീത്ത് വച്ച് ബിജെപി നേതാവ്

Update: 2025-08-15 15:05 GMT

പാലക്കാട്: വിഭജനഭീതി ദിനമാചരിക്കൽ എന്ന പേരിൽ നടത്തുന്ന സംഘപരിവാർ പരിപാടിയിൽ ഗാന്ധി പ്രതിമക്ക് മുമ്പില്‍ റീത്ത് വെച്ച് പാലക്കാട് ബിജെപി മേഖലാ സെക്രട്ടറി ടി കെ അശോക് കുമാർ.

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. എടക്കര അങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന ഗാന്ധിപ്രതിമക്ക് മുന്നിലാണ്‍ റീത്ത് വെച്ചത്. സംഭവത്തെ തുടര്‍ന്ന് നിലമ്പൂര്‍ എടക്കര സ്വദേശി കെ സി ഷാഹുൽ പരാതി നല്‍കി. അശോക് കുമാറിന്റെയും കണ്ടാലറിയാവുന്ന മറ്റ് നാലാളുകളുടെയും പേരില്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതി.

Tags: