ആനയിടഞ്ഞുണ്ടായ അപകടം; കൊയിലാണ്ടിയിലെ ഒമ്പതുവാര്‍ഡുകളില്‍ ഹര്‍ത്താല്‍

Update: 2025-02-14 00:38 GMT

കോഴിക്കോട്: കൊയിലാണ്ടി കുറുവിലങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ദു:ഖസൂചകമായി വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കും. കൊയിലാണ്ടി നഗരസഭയിലെ ഒമ്പത് വാര്‍ഡുകളിലാണ് സയുക്ത ഹര്‍ത്താല്‍. കാക്രട്ട്കുന്ന്, അറുവയല്‍, അണേല കുറുവങ്ങാട്, കണയങ്കോട്, വരകുന്ന്, കുറുവങ്ങാട്, മണമല്‍, കോമത്തകര, കോതമംഗലം എന്നീ വാര്‍ഡുകള്‍ക്കാണ് ഹര്‍ത്താല്‍ ബാധകം.